Kattippara: മൂത്തോറ്റിക്കൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികളുടെ
സമ്പൂർണ്ണ ഡാറ്റ ഉൾക്കൊള്ളുന്ന സോഫ് റ്റ് വെയർ പ്രകാശനം കെ കെ അഹമ്മദ് കുട്ടി മുസ്ല്യാർ നിർവ്വഹിച്ചു. മഹല്ല് പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ ഇത് സഹായിക്കുന്നു.മഹല്ല് പ്രസിഡൻ്റ് കെ കെ മുഹമ്മദാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി അഡ്വ. വി.എം സുഫീദ് സ്വാഗതവും, വി.എ നിസാർ നന്ദിയും രേഖപ്പെടുത്തി. മഹല്ല് കമ്മിറ്റിഭാരഹികൾ, മഹല്ല് നിവാസികൾ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.