Koduvally, പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ മരണപ്പെട്ട സിവിൽ പോലീസ് ഓഫീസർ
ജിതേഷ് ഇ ക്കുള്ള കേരള പോലീസ് അസോസിയേഷൻ ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംയുക്തമായി സംഘടനാംഗങ്ങളിൽ നിന്നും സമാഹരിച്ച കുടുംബ സഹായ നിധി വിതരണം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു IPS കുടുംബത്തിന് കൈമാറി. താമരശേരി വ്യാപാരഭവനിൽ വെച്ച് നടന്ന ചടങ്ങിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് പി അദ്ധ്യക്ഷനായി. ചടങ്ങിൽ താമരശ്ശേരി ഡി.വൈ.എസ്.പി എ .പി ചന്ദ്രൻ ,കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ.പി, താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് എ, കെ.പി.എ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി, കെ.പി. ഒ. എ ജില്ലാ സംസ്ഥാന നിർവ്വാഹക സമിതി അംഗം സുജിത്ത് സി.കെ, കെ.പി.എ. ജില്ലാ സെക്രട്ടറി രജീഷ് ചെമാരി , പ്രസിഡണ്ട് സുനിൽ വി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.പി.എ. ജില്ലാ ജോ. സെക്രട്ടറി ശരത് കൃഷ്ണ ചടങ്ങിന് നന്ദി പറഞ്ഞു