Omassery, ഫെസ്റ്റിന്‌ പ്രൗഢ തുടക്കം.

 Omassery:പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന ഓമശ്ശേരി ഫെസ്റ്റിന്‌ പ്രൗഢ തുടക്കം


.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥം വിവിധങ്ങളായ പരിപാടികളോടെയാണ്‌ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌.താഴെ ഓമശ്ശേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജന.കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സിനിമ-ടി.വി-മിമിക്സ്‌ താരം ദേവരാജ്‌ ദേവ്‌ കോഴിക്കോട്‌ മുഖ്യാതിഥിയായിരുന്നു.വർക്കിംഗ്‌ കൺവീനർ പി.വി.സ്വാദിഖ്‌ ഫെസ്റ്റ്‌ വിശദീകരിച്ചു.കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദകൃഷ്ണൻ,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ്‌ ചെമ്പറ എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌ നന്ദി പറഞ്ഞു.ഉൽഘാടനത്തോടനുബന്ധിച്ച്‌ പ്രമുഖ ഗായകർ അണി നിരന്ന സംഗീത വിരുന്നും അരങ്ങേറി.

ഫെസ്റ്റിനോടനുബന്ധിച്ച്‌ റൊയാഡ്‌ ഫാം ഹൗസിൽ കൊയ്ത്തുത്സവം,കാർഷികോൽപ്പന്ന പ്രദർശന വിപണന മേള,സെമിനാർ,കർഷകരെ ആദരിക്കൽ,ക്വിസ്‌ മൽസരം തുടങ്ങിയ പരിപാടികളോടെ ‘കാർഷിക മേള’സംഘടിപ്പിച്ചു.കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി.നൂറുകണക്കിനാളുകൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.കാർഷിക മേള കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു.സംഘാടക സമിതി വർ.ചെയർമാൻ ഒ.എം.ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു.റിട്ട:എ.ഡി.എ.കൃഷ്ണനുണ്ണി വിഷയമവതരിപ്പിച്ചു.ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,യു.കെ.അബു ഹാജി,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,സംഘാടക സമിതി വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര,മൂസ നെടിയേടത്ത്‌,അഷ്‌റഫ്‌ കാക്കാട്ട്‌(റൊയാഡ്‌),എ.ഡി.എ.പ്രിയ മോഹൻ,കൃഷി ഓഫീസർ പി.പി.രാജി എന്നിവർ സംസാരിച്ചു.

ഇന്ന്(ഞായർ) രാത്രി 7 മണിക്ക്‌ പ്രശസ്ത സോഷ്യൽമീഡിയ താരങ്ങളായ കൊമ്പൻകാട്‌ കോയയും കുഞ്ഞാപ്പുവും അവതരിപ്പിക്കുന്ന ഹാസ്യപരിപാടികൾ അരങ്ങേറും.ഫെബ്രുവരി 9 നാണ്‌ ഫെസ്റ്റ്‌ സമാപിക്കുന്നത്‌.വ്യാപാരോൽസവം,പാലിയേറ്റീവ് കുടുംബ സംഗമം,അലോപ്പതി-ആയുഷ്‌ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്,കുടുംബശ്രീ കുടുംബോൽസവം,ആരോഗ്യ-വിദ്യാഭ്യാസ-സാഹിത്യ-സെമിനാറുകൾ,സൗഹാർദ്ധ സംഗമം,ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ,വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്ക്,ദിനേന രാത്രി പ്രമുഖർ അണി നിരക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ തുടങ്ങിയവയാണ്‌ ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്‌.

ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment (0)
Previous Post Next Post