കോട്ടക്കൽ: പെരുന്നാൾ നമസ്കാരത്തിന് ശേഷം ബന്ധുവീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിലെ മാറാക്കര പഞ്ചായത്തിൽ ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം ഉണ്ടായത്.
രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60) და മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇറക്കത്തിൽവച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപവാസിയുടെ മതിലിൽ ഇടിച്ച ശേഷം കിണറിലേക്ക് പതിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു
.