കര്‍ണാടകയിൽ മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

 Kozhikode: കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.


ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. പിതാവ്: 9480290450, ബെല്‍ഗാവി മെഡിക്കല്‍ കോളേജ്: 9448266972


English Summary:

Kozhikode: A 20-year-old MBBS student from Kerala, Alan Krishna, has been reported missing from his medical college hostel in Belagavi, Karnataka. Alan, son of Kochiyampalli Shashi from Villiappally, Vadakara, was last seen at the hostel. His mobile phone is currently switched off. A missing person case has been filed at the Belagavi Police Station, and an investigation is underway. Anyone with information is requested to contact his father at 9480290450 or Belagavi Medical College at 9448266972

Missing MBBS student from Kerala: Alan Krishna, 20, disappears from Belagavi Medical College hostel; public urged to help with any information

.

Post a Comment (0)
Previous Post Next Post