Mukkam, ആനയാംകുന്നില്‍ എക്‌സൈസ് പരിശോധനയിൽ അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി

 

ആനയാംകുന്നില്‍ എക്‌സൈസ് പരിശോധനയിൽ അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി

Mukkam: മലയോര മേഖലയായ ആനയാംകുന്നില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്‌സില്‍ എക്‌സൈസ് പരിശോധന. പരിശോധനയില്‍ ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. അരിയില്‍ പൊതിഞ്ഞ നിലയിലും ബാഗില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്. മാധ്യമ പ്രവർത്തനായ റഫീഖ് തോട്ടുമുക്കം രഹസ്യക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു പരിശോധന.


പരിശോധന നടത്തുമ്പോള്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വാടക വീടിന്റെ ഉടമയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോയില്‍ പേപ്പറുകള്‍ അടക്കമുള്ള മറ്റു വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.


അതിഥി തൊഴിലാളികള്‍ക്കിടയില്‍ രാസലഹരി വലിയതോതില്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് പരിശോധനകള്‍ ശക്തമാകുന്നതിനിടയിലാണ് കോഴിക്കോട് മലയോര പ്രദേശത്ത് നിന്നും ബ്രൗണ്‍ ഷുഗര്‍ അടക്കം കണ്ടെത്തുന്നത്. മുറിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളെ ഉടന്‍ വിളിച്ചുവരുത്തുമെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Post a Comment (0)
Previous Post Next Post