കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ പതിനാറുകാരി വിദ്യാർഥിനി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചതിൽ ദുരൂഹത. പരപ്പ സ്വദേശിനിയായ കുട്ടിയെ ഇന്ന് പുലർച്ചെ ഗുരുതര നിലയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒറ്റമൂലി ഉപയോഗിച്ച് ഗർഭം അലസിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടു കേസ് കൂടുതൽ ഗൗരവമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
A 16-year-old student from Kasaragod's Vellarikundu died due to excessive bleeding; police confirm she was pregnant.
Investigation underway over allegations of an abortion pill being administered.