കോഴിക്കോട്: നാദാപുരം പാറക്കടവ് സംസ്ഥാന പാതയിൽ പേരോട് സമീപം ഇന്നോവ കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക വിവരം.
കടയുടെ വരാന്തയിൽ ഇരുന്നിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കടക്ക് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചശേഷമാണ് കാർ കടയിലേക്ക് കയറിയത്.
അപകടത്തിൽ കാറിന്റെയും സ്കൂട്ടറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നതിനൊപ്പം കടയുടെ മുന്നഭാഗവും കേടായിട്ടുണ്ട്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
English Summary:
In Nadapuram, Kozhikode, an Innova car rammed into a shop after the driver allegedly fell asleep while driving. Two people sitting in front of the shop were injured. The accident also damaged a parked scooter and the front of the shop. Injured persons received first aid at Nadapuram Taluk Hospital.