കോടഞ്ചേരി: പത്തങ്കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി കുളിക്കാനിറങ്ങിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ റഹീസ് സഹിഷാദ് (20) ആണ് അപകടത്തിൽ പെട്ടത്.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകനാണ് റഹീസ്. വിനോദ സഞ്ചാരത്തിനായി എത്തിയ 10 അംഗ സംഘത്തിലേയ്ക്കാണ് റഹീസ് ഉൾപ്പെട്ടത്. കൂടെയുള്ള സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പൊലീസ് കേസെടുത്തു. സംഭവസ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
English Summary :
A 20-year-old tourist from Malappuram drowned while bathing at Pathankayam in Kodanchery. Despite immediate medical attention, his life could not be saved.