Balussery, കിനാലൂരിൽ വൻ തീപിടുത്തം; രണ്ടേക്കറോളം അടിക്കാടുകൾ കത്തിനശിച്ചു

 Balussery: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപ്പെട്ട കാറ്റാടി ഭാഗത്ത് തീപിടിച്ച് അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു.


എയിംസിനായി കണ്ടെത്തിയ സ്ഥലത്തെ അടിക്കാടിന് ഇന്നലെ വൈകീട്ട് നാലോടെയാണ് തീപിടിച്ചത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് തീയണച്ചത്.


നരിക്കുനി ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, സീനിയർ ഫയർ ഓഫിസർ എൻ.കെ. ലതീഷ്, ഫയർ ഓഫിസർമാരായ ടി.കെ. മുഹമ്മദ് ആസിഫ്, കെ.പി. സത്യൻ, എസ്.കെ. സുധീഷ്, ടി. നിഖിൽ, ഐ.എം. രഞ്ജിത്ത്, കെ. സുജിത്ത് എന്നിവർ ചേർന്നാണ് തീയണച്ചത്.

Post a Comment (0)
Previous Post Next Post