താമരശ്ശേരി സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: ആറു പേർക്ക് പരിക്ക്

Image of road accident scene in Thamarassery involving a car and auto rickshaw, with injured being taken for medical treatment.

 താമരശ്ശേരി: താമരശ്ശേരിക്ക് സമീപം കുടുക്കിലുമ്മാരത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

അപകടത്തിൽ വാടിക്കൽ ലത്തീഫ് (58), ഈങ്ങാപ്പുഴ ഫിദ (15), ഫാസിൽ (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർ പരിക്കേറ്റവരാണ്.

വൈകിട്ട് 6 മണിയോടെയാണ് താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ അപകടം നടന്നത്.

പരിക്കേറ്റവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


English Summary:

Six injured in a car-auto rickshaw collision near Thamarassery. The accident occurred around 6 PM on the Kudukkil-Umram link road. All injured were shifted to Kozhikode Medical College after first aid.

Post a Comment (0)
Previous Post Next Post