Mangad, പിയരാസോ ഇന്റർനാഷണൽ അവാർഡ് ജേതാവിനെ യൂണിറ്റി നെരോത്ത് അനുമോദിച്ചു.

 Mangad:അമേരിക്കയിലെ പ്ലാനിറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിയരാസോ


ഇന്റർനാഷനൽ അവാർഡ് കരസ്ഥമാക്കിയ ഐഐടി കാൺപൂർ ഗവേഷക വിദ്യാർത്ഥി ഉണ്ണികുളം മങ്ങാട് സ്വദേശി കെ.ടി. മിഷാലിനെ യൂണിറ്റി കൾച്ചറൽ & ഗൈഡൻസ് സെന്റർ നൊരോത്ത് അനുമോദിച്ചു.

യൂണിറ്റി പ്രസിഡണ്ട് പി പി അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ 

പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം ഉപഹാര സമർപ്പിക്കുകയും, യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മുഹമ്മദ് പി, അബ്ദുറഹ്മാൻ ടികെ , ഷഫീക്ക് ടിപി , എം ഹംസ, ടിപി അഷ്റഫ്, മഹ്മൂദ് എൻ എന്നിവർ ആശംസകൾ നേർന്നു.

എൻപി മുഹമ്മദ് , റഫീക്ക് പിപി,കരീം കെടി, മുനീറ, അബ്ദുള്ള എന്നിവർ പങ്കെടുത്തു.യൂണിറ്റി ജനറൽ സെക്രട്ടറി കെ ഉമ്മർ സ്വാഗതവും, ട്രഷറർ എൻ ഷമീർ നന്ദിയും രേഖപ്പെടുത്തി.

Post a Comment (0)
Previous Post Next Post