താമരശ്ശേരി: യുവതലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് സമൂഹം ഒന്നാകണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മേഖല മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസി സമൂഹം പ്രതിജ്ഞയെടുത്തു. ലഹരിക്കടിമപ്പെട്ടവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ലഹരി കച്ചവടക്കാരെ സാമൂഹികമായി ഒറ്റപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾക്ക് ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് പ്രതിജ്ഞയിൽ പ്രമേയിച്ചു. താമരശ്ശേരി ടൗൺ ഈദ്ഗാഹിൽ നടന്ന ചടങ്ങിൽ കെ. അബ്ദുൽ ലത്തീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.