താമരശ്ശേരി കാരാടി ജംഗ്ഷനിൽ ഓട്ടോ-കാർ അപകടം: രണ്ടുപേർക്ക് പരുക്ക്

 താമരശ്ശേരി: താമരശ്ശേരി കാരാടി ജംഗ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മുക്കം ഭാഗത്തു നിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച ഓട്ടോയിൽ വയനാടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.


ഓട്ടോ ഡ്രൈവർ കരശ്ശേരി സ്വദേശി ശശികുമാറിനും (56) ഭാര്യ സ്മിതക്കുമാണ് (50) പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം രാത്രി 7.45ഓടെയായിരുന്നു


.

Post a Comment (0)
Previous Post Next Post