താമരശ്ശേരി: കൂടത്തായി കൊല്ലപ്പടിയിൽ സ്കൂട്ടറും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ കൂടത്തായി അമ്പലക്കുന്ന് സ്വദേശി എ.ഡി. സുനിൽ കുമാർ, സ്കൂട്ടർ യാത്രക്കാരായ കോടഞ്ചേരി സ്വദേശികളായ റയ് മോൾ, സഹോദരൻ റോഷൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, റയ് മോളിനെയും റോഷനെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്നിൽ ഉണ്ടായിരുന്ന ബസ്സിനെ മറികടക്കാൻ ശ്രമിച്ച സ്കൂട്ടർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.