അബൂദബി
: പെരുന്നാൾ ആഘോഷത്തിനായി അൽ ഐനിലേക്ക് പോയ കോഴിക്കോട് സ്വദേശികളുടെ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളിമാട്കുന്ന് സ്വദേശി പി.കെ. നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് അപകടത്തിൽ മരിച്ചത്.
റിസോർട്ടിന് സമീപം ഓഫ്-റോഡിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഭർത്താവ് നസീറും മകൻ ജർവ്വീസ് നാസും പരിക്കേറ്റു. സജിന ബാനുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ് നാസ്
മരുമകൾ: ഡോ. ആമിന ഷഹ്‌ല