താമരശ്ശേരിയിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട്

 താമരശ്ശേരി: യുവതിയുടെ പേര്, ഫോട്ടോ ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് കളളാടി കാവ് സ്വദേശി ജെ.ജിബുനിനെയാണ് (34) വടകര സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ സി.ആർ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


പ്രതിയ്‌ക്ക് യുവതിയുമായി മുൻ പരിചയം ഉണ്ടായിരുന്നുവെന്നും, അപമാനപ്പെടുത്തുന്നതിനായി നഗ്നചിത്രങ്ങൾ ഒരുക്കി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സുഹൃത്തുക്കൾക്ക് അയച്ചുവെന്നും പോലീസ് വ്യക്തമാക്കി.

വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Cyber crime arrest in Thamarassery involving fake Instagram account

അറസ്റ്റിൽ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ റിതേഷ്, ദിൽജിത്ത്, ശ്രീനേഷ്, ലിബീഷ്, അനൂപ് വാഴയിൽ എന്നിവർ പങ്കാളികളായി.

English Summary:

A man was arrested in Thamarassery for creating a fake social media account using a woman's name and photo to send obscene content. The accused had prior acquaintance with the woman and targeted her acquaintances through a fake Instagram account.

Post a Comment (0)
Previous Post Next Post