വൈത്തിരിയില്‍ അനധികൃതമായി വിദേശമദ്യം വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍

 കല്‍പ്പറ്റ: വൈത്തിരി തൃക്കൈപ്പറ്റ തട്ടികപ്പാലത്ത് അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം (IMFL) ചില്ലറ വില്‍പ്പന നടത്തുകയായിരുന്ന ഒരാളെ എക്‌സൈസ് ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തു.


തട്ടികപ്പാലം കമലക്കുന്നുമ്മല്‍ വീട്ടില്‍ കെ.ബി. വിബുലാല്‍ (40) എന്നയാളില്‍ നിന്ന് 11 ലിറ്റര്‍ വിദേശമദ്യവും ₹2000 രൂപയും പിടികൂടി. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.


വയനാട് കേരള-കര്‍ണാടക അതിര്‍ത്തി ജില്ലയായതിനാല്‍ അനധികൃത മദ്യക്കച്ചവടം തടയാന്‍ എക്‌സൈസ്, പോലീസ് സേനകള്‍ ശക്തമായ പരിശോധന തുടരുന്നു. പുല്‍പ്പള്ളി, ബാവലി എന്നിവിടങ്ങളിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്


.

Post a Comment (0)
Previous Post Next Post