Balussery, അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തു

 കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ചതായി കേസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ, ഭർത്താവ് ഭാസ്കരൻ എന്നിവർ പ്രതികളാണ്. തലയ്ക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


രതിയുടെ മൊഴിപ്രകാരം, മകൻ രദിൻ ​ഗൾഫിൽ നിന്ന് ഞായറാഴ്ച വീട്ടിലെത്തി സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു. അമ്മ വിസമ്മതിച്ചതോടെയാണ് ആക്രമണം. കഴുത്ത് കുത്തിപ്പിടിച്ചും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചുമായിരുന്നു ആക്രമമെന്ന് രതി പറഞ്ഞു.


സംഭവ സമയത്ത് രതിയുടെ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് രതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും വേദന തുടരുന്നതിനാൽ വീണ്ടും ചികിത്സ തേടി. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാ


ണ്.

Post a Comment (0)
Previous Post Next Post