വടകര:
വടകര ലിങ്ക് റോഡിൽ ബസും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് കെഎസ്ഇബി ജീവനക്കാരനായ യുവാവിന് ഗുരുതര പരിക്ക്. ഇരിങ്ങൽ സ്വദേശിയായ നവനീതാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒറ്റ മണിക്കു സമീപമായിരുന്നു അപകടം.
വടകര പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗം ബസിന് അടിയിൽപെട്ടു. നവനീതിന്റെ കാലിന് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
വടകര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടി
ല്ല