പേരാമ്പ്ര കായണ്ണയില്‍ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; പോലീസ് കേസെടുത്തു

 പേരാമ്പ്ര: കായണ്ണയില്‍ യുവാവിനെ കാരണമില്ലാതെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. കായണ്ണ സ്വദേശി ഏടത്തുംതാഴെ സനീഷ് (35)യാണ് ആക്രമണത്തിനിരയായത്. കൊയലംകണ്ടി അഖില്‍, കുറുപ്പംവീട്ടില്‍ രതീഷ്, മന്നംകണ്ടി പ്രതീഷ്, കായണ്ണ സ്വദേശി ബഷീര്‍ എന്നിവരെയാണ് സനീഷ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


ഞായറാഴ്ച രാത്രി വെളിച്ചം റസിഡന്‍സ് അസോസിയേഷന്റെ പരിപാടിക്ക് ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്നും വാഹനം എടുക്കുന്നതിനിടെയാണ് സനീഷിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി സംഘം ചേർന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. തലയിലും ചെവിയിലും പരിക്കേറ്റ സനീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പേരാമ്പ്ര കായണ്ണയില്‍ സംഘമെത്തി യുവാവിനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികള്‍ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു

.

Post a Comment (0)
Previous Post Next Post