പെരിന്തൽമണ്ണ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ യുവാവ് മുങ്ങിമരിച്ചു

 മലപ്പുറം പെരിന്തൽമണ്ണ വളപുരം ആലിക്കൽ ക്ഷേത്രകടവിന് സമീപം പുഴയിൽ ഒരു യുവാവ് മുങ്ങിമരിച്ചു. പൂക്കാടത്ത് വേലായുധൻ എന്ന മുരളിയാണ് മരിച്ചത്. ചെമ്മലശ്ശേരി ആലിക്കൽ ക്ഷേത്രകടവിൽ അപകടത്തിൽപ്പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിയാണ് അദ്ദേഹം ജീവൻ നഷ്ടപ്പെടുത്തിയത്.


അപകട വിവരം ലഭിച്ചതിനെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും മുരളിയെ രക്ഷിക്കാനായില്ല. ഭൗതിക ശരീരം മാലാപറമ്പ് MES മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം ഇന്നലെ വൈകുന്നേരം സംഭവിച്ചു


.

Post a Comment (0)
Previous Post Next Post