നരിക്കുനി:
നെടിയനാട് ബദ്‌രിയ്യയുടെ വാർഷിക സമ്മേളനമായ 'ഗ്രാറ്റോണിയം' ത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'ഗ്രാറ്റോണിയം സഫർ' എന്ന നൂറ് ഗ്രാമങ്ങളിലൂടെയുള്ള പ്രചരണ യാത്ര നരിക്കുനിയിൽ നിന്ന് തുടക്കമായി. ജാമിഅ മർകസിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ സി. മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഫസൽ സഖാഫി നരിക്കുനി, അബ്ബാസ് സഖാഫി വാളക്കുളം, അബ്ദുറഹിമാൻ സഖാഫി നെടിയനാട്, കെ. ബീരാൻകോയ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യാത്രയുടെ ആദ്യദിനത്തിൽ മുപ്പതിലധികം ഗ്രാമങ്ങളിലായി പര്യടനം നടന്നു. നുഹ്മാൻ സഖാഫി എളേറ്റിൽ, അഫ്സൽ അഹ്സനി ചാവക്കാട്, ഒ. മുഹമ്മദ് മാസ്റ്റർ, വി. സി. സവാദ്, മുഹമ്മദ് സുഹൈൽ ചേളന്നൂർ എന്നിവർ നേതൃത്വം വഹിച്ചു.
ഇന്നും നാളെയും യാത്ര വിവിധ കേന്ദ്രങ്ങളിൽ പ്രചാരണങ്ങൾ നടത്തുകയും, നാളെ രാത്രി കുന്നമംഗലം അങ്ങാടിയിൽ സമാപിക്കുകയും ചെയ്യും.
മെയ് 2, 3, 4 തിയ്യതികളിൽ നെടിയനാട് ബദ്‌രിയ്യ ക്യാമ്പസിൽ നടക്കുന്ന 'ഗ്രാറ്റോണിയം' സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി. മുഹമ്മദ് ഫൈസി ഉൾപ്പെടെയുള്ള പ്രമുഖ മത, സാമൂഹിക, സാംസ്കാരിക നേതാക്കളും ജനപ്രതിനിധികളും പങ്കെടു
ക്കും.