Narikkuni, യുവ അഭിഭാഷകന് നേരെ ആൾക്കൂട്ട മർദ്ദനം.

 

Young lawyer injured in mob assault in Narikkuni for taking up a legal case; political and social groups condemn the attack

NARIKKUNI:  ആൾക്കൂട്ട മർദ്ദനത്തിൽ യുവ അഭിഭാഷകന് പരിക്ക്. അഡ്വ.ആസിഫ് റഹ്മാൻ ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായ ആസിഫ് തന്റെ പ്രദേശത്തുകാരനായ ഒരാൾക്കുണ്ടായിരുന്ന പരാതിയിൽ വക്കാലത്ത് സ്വീകരിച്ചതിനാണ് പ്രതികൾ സംഘം ചേർന്ന് അക്രമിച്ചത്. 


കണ്ടാലറിയുന്ന പത്തോളം പ്രതികളാണ് കൃത്യത്തിന് നേതൃത്വം കൊടുത്തത്. താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലും ചികിത്സ തേടി. സംഭവത്തെ യൂത്ത് കോൺഗ്രസ് നരിക്കുനി മണ്ഡലം കമ്മിറ്റി അപലപിച്ചു.


English Summary:

NARIKKUNI: A young lawyer, Adv. Asif Rahman, was injured in a mob attack. The incident occurred after he legally represented a local individual in a complaint, which reportedly angered a group of people. Around ten known individuals were involved in the assault. Asif was treated at Thamarassery Taluk Hospital and later at Iqra Hospital, Kozhikode. The Youth Congress Narikkuni Mandalam Committee condemned the attack.

Post a Comment (0)
Previous Post Next Post