'സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ സംഭാവന', പൈസ പിരിക്കാൻ മോദിയുടെ അക്കൗണ്ട്! പ്രചാരണം വ്യാജം

 പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക് ബന്ധം വീണ്ടും വഷളായിരിക്കുകയാണ്. ഇതിനിടെ യുദ്ധത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനുമായി മോദി സർക്കാർ പുതിയ അക്കൗണ്ട് തുറന്നെന്നും ഇന്ത്യൻ ആർമിയുടെ ഈ ഫണ്ടിലേയ്ക്ക് ഒരു രൂപ വരെ പൊതുജനങ്ങൾക്ക് സംഭാവന നൽകാമെന്നുമുള്ള അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ സന്ദേശത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വസ്തുതയറിയാം.

അന്വേഷണം

ഒരു രൂപ / (ഒരു രൂപ മാത്രം) ഇന്ത്യൻ ആർമി യുദ്ധ അപകടങ്ങൾക്കും ആയുധ വാങ്ങലിനുമായി മോദി സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു. സൈനിക ക്ഷേമ അക്കൗണ്ടിലേക്ക് നേരിട്ട് പണം സംഭാവന ചെയ്യുന്ന ഒരു ബാങ്ക് അക്കൗണ്ട് സർക്കാർ തുറന്നു. ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. യുദ്ധത്തിൽ പരിക്കേറ്റവർക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കാൻ സർക്കാർ നിർദ്ദേശിച്ചു. മോദി സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ച് ന്യൂഡൽഹിയിലെ സിൻഡിക്കേറ്റ് ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നു. ഈ പ്രോജക്റ്റിന്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിൽ ഒരാൾക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഒരു രൂപ സംഭാവന ചെയ്യാൻ കഴിയും എന്നതാണ്. 135 കോടി ജനസംഖ്യയിൽ 100 ​​കോടി, മന്ത്രാലയത്തിന് പ്രതിദിനം 100 കോടി രൂപ, പ്രതിമാസം 3000 കോടി രൂപ, പ്രതിവർഷം 36000 കോടി രൂപ എന്നിവയാണ് മോദി സർക്കാരിന്റെ മാസ്റ്റർ സ്ട്രോക്ക്. പാകിസ്ഥാന്റെ മൊത്തം പ്രതിരോധ ചെലവ് 36,000 കോടി രൂപയാണ്. അനാവശ്യ ചിലവുകൾക്കായി ഞങ്ങൾ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നു, പക്ഷേ ഒരു സൈന്യത്തിന് ഒരു രൂപ ചെലവഴിക്കാൻ കഴിയുമെങ്കിൽ, അത് തീർച്ചയായും ഇന്ത്യയെ ഒരു മഹാശക്തിയാക്കും. സൈനിക ലാഭത്തിനും അപകടങ്ങൾക്കും പണം നേരിട്ട് പ്രതിരോധ മന്ത്രാലയത്തിലേക്ക് പോകും. യുദ്ധഭൂമിയിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സൈനികരെ സഹായിക്കുക എന്നത് വളരെ സവിശേഷമായ ഒരു ആശയമാണ്. നമ്മുടെ പ്രതിരോധ സേനകളായ PARA മിലിട്ടറി ഫോഴ്സിനോടും CRPF നോടും ഐക്യം പ്രകടിപ്പിച്ച് മിഷൻ ടു സൂപ്പർ പവർ ഇന്ത്യയിൽ ചേരാം

ബാങ്ക് വിശദാംശങ്ങൾ :സിൻഡിക്കേറ്റ് ബാങ്ക് A/C പേര്: ആർമി വെൽ‌ഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികൾ A/C NO: 90552010165915 IFSC കോഡ്: SYNB0009055 സൗത്ത് എക്സ്റ്റൻഷൻ ബ്രാഞ്ച്, ന്യൂഡൽഹി I MADE A REMITTANCE. WHAT ABOUT YOU എന്നാണ് പ്രചരിക്കുന്ന സന്ദേശം.

സന്ദേശവുമായി ബന്ധപ്പെട്ട കീവേർഡുകളുടെ പരിശോധനയിൽ ഏഴ് വർഷങ്ങൾക്കു മുൻപും ഇതേ സന്ദേശം സമൂഹമാധ്യമ പേജുകളിൽ പ്രചരിച്ചതായി കണ്ടെത്തി.

കൂടുതൽ വാര്‍ത്തകള്‍ പരിശോധിച്ചപ്പോൾ ഇന്ത്യൻ ആർമിയിലെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 2016 സെപ്റ്റംബര്‍ രണ്ടിനാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Clarification on the Issue of Army Welfare Fund Battle Casualties pic.twitter.com/U3BjOcwK5t

— ADG PI - INDIAN ARMY (@adgpi) September 2, 2016

Clarification on the Issue of Army Welfare Fund Battle Casualties എന്ന തലക്കെട്ടിനൊപ്പമാണ് ട്വീറ്റ്. 

Clarification on the Issue of Army Welfare Fund Battle Casualties എന്ന തലക്കെട്ടിനൊപ്പമാണ് ട്വീറ്റ്. 


ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കേസുകളുടെ പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തത ."ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കേസുകൾക്ക്" സംഭാവന നൽകുന്ന വിഷയത്തിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്പരവിരുദ്ധമായ/തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രശ്നം താഴെപ്പറയുന്ന രീതിയിൽ വ്യക്തമാക്കുന്നുഃ- (എ) സിയാച്ചിനിൽ അടുത്തിടെ ഹിമപാതത്തെ തുടർന്ന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് ശേഷം, ഇന്ത്യൻ സൈന്യത്തിന് സംഭാവന നൽകുന്നതിലുള്ള വികാരം രാജ്യത്തുയർന്നു.


(ബി) അടുത്ത ബന്ധുക്കളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി സാമ്പത്തികമായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളുടെ ആഗ്രഹവും ഉണ്ടായിരുന്നു. ദുഃഖിതരായ കുടുംബങ്ങളുടെ ക്ഷേമത്തിനായി സാമ്പത്തിക സഹായത്തിനായി മുമ്പും സമാനമായ അഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ട്.

(സി) അതനുസരിച്ച്, ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റീസ് (എ. ഡബ്ല്യു. എഫ്. ബി. സി) എന്ന പേരിൽ ഒരു പുതിയ അക്കൌണ്ട് തുറന്നിട്ടുണ്ട്, ഇത് യുദ്ധത്തിലെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംഭാവന സ്വീകരിക്കുന്നു. ഫണ്ടിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ വിധവകൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ആശ്രിതർക്കും സാമ്പത്തിക സഹായം/ഗ്രാന്റ് നൽകാൻ ഉപയോഗിക്കും.


(ഡി) ഈ ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതിന്, ദാതാക്കൾക്ക് ന്യൂഡൽഹിയിൽ നൽകേണ്ട ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികൾക്ക് അനുകൂലമായി ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കാംഃ-അഡ്ജന്റന്റ് ജനറലിന്റെ ബ്രാഞ്ച് സെറിമണിയൽ & വെൽഫെയർ ഡയറക്ടറേറ്റ് (അക്കൌണ്ട്സ് സെക്ഷൻ) റൂം നമ്പർ 281-ബി, എംഒഡി (ആർമി) ന്യൂഡൽഹിയിലെ സൌത്ത് ബ്ലോക്ക് ഐഎച്ച്ക്യു-110011

(ഇ) പകരമായി, താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങൾ അനുസരിച്ച് തുക ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാം–ഫണ്ടിന്റെ പേര്–ആർമി വെൽഫെയർ ഫണ്ട്

ബാങ്കിന്റെ പേര്–സിൻഡിക്കേറ്റ് ബാങ്ക് ബ്രാഞ്ച്–സൌത്ത് ബ്ലോക്ക്, ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സ്, ന്യൂഡൽഹി-110011 ബ്രാഞ്ച് കോഡ്ഃ 9055

ഐ. എഫ്. എസ്. സി കോഡ്-SYNB0009055 അക്കൌണ്ട് നമ്പർ–90552010165915 എന്നാണ് പോസ്റ്റിന്റെ പരിഭാഷ.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ Army Welfare Fund Battle Casualties Fundന്റെ തുടർ വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ പരിധിയിലുള്ള വിമുക്തഭടന്മാർക്ക് വേണ്ടിയുള്ള സൈനിക ക്ഷേമ വകുപ്പ് പുറത്തിറക്കിയ പകര്‍പ്പും ലഭിച്ചു.

സിൻഡിക്കേറ്റ് ബാങ്ക് അന്ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിലും തങ്ങളുടെ ബാങ്കിൽ ആർമിയുടെ ഇത്തരത്തിലൊരു ഫണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് പിന്നീട് കാനറ ബാങ്കിൽ ലയിച്ചതിനാൽ ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് നിലവിലില്ല. ഇത് സംബന്ധിച്ച് മറ്റൊരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇന്ത്യന്‍ ആര്‍മി യുദ്ധ അപകടങ്ങൾക്കൊ ആയുധങ്ങള്‍  വാങ്ങാനോ അല്ല ഈ വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചത്. സിയാച്ചിനിലെ ഹിമപാതത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികരുടെ ആശ്രിതരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് പിന്നീട് യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾക്കും ഉറ്റവർക്കും ആശ്രിതർക്കുമുള്ള ക്ഷേമത്തിനായി മാറ്റുകയായിരുന്നു എന്ന് വ്യക്തമായി.

∙  വസ്തുത

ഇന്ത്യൻ ആർമി യുദ്ധ അപകടങ്ങൾക്കും ആയുധം വാങ്ങലിനുമായി മോദി സർക്കാർ പുതിയ പദ്ധതി ആരംഭിച്ചെന്നുള്ള അവകാശവാദത്തോടെയുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

Fact Check: The viral claim about Modi government's new fund for weapons and army casualties is misleading. The Army Welfare Fund supports families of soldiers who died in combat


English Summary:
A viral message claiming that the Modi government has opened a new bank account for public donations to fund weapons for the Indian Army and war-related casualties is misleading. The Army Welfare Fund, which was set up years ago, accepts donations for the welfare of the families of soldiers who have lost their lives in combat. This initiative began following the tragic deaths of soldiers in Siachen. The account is specifically for supporting the families of fallen soldiers, not for purchasing weapons. Official clarifications from the Indian Army and Syndicate Bank confirm that the fund is for soldier welfare, not for arms procurement.


Post a Comment (0)
Previous Post Next Post