Palakkad, കാണാതായ മൂന്ന് പെൺകുട്ടികളെ കോയന്പത്തൂരിൽ കണ്ടെത്തി

 

Three missing 10th-grade girls from Shoranur found safe in Coimbatore; police escorting them back to Kerala.
Coimbatore
: പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.


മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു


English Summary:

Three 10th-grade girls who went missing from Shoranur, Palakkad have been found safe in Coimbatore. The girls, all aged 16 and residents of Koonathara, were reported missing yesterday morning. Cheruthuruthy Police located them near Coimbatore Railway Station and are bringing them back to Kerala. They had reportedly left home to visit a classmate in Desamangalam.

Post a Comment (0)
Previous Post Next Post