Saudi, അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി


അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി

Saudi, അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി. കേസിനെക്കുറിച്ചുളള വിമർശനങ്ങൾക്ക് സമിതി മറുപടി നൽകി. കേസ് പതിനൊന്ന് തവണ മാറ്റിവെച്ചതിന്റെ രേഖകൾ യോഗത്തിൽ ഹാജരാക്കി. അവസാനം കേസ് പരിഗണിച്ചപ്പോൾ കോടതി കേസ് ഫയൽ ആവശ്യപ്പെട്ടെന്നും ജയിലിൽ നിന്ന് ഫയൽ കോടതിയിലെത്തിയെന്നും നിയമസഹായ സമിതി വ്യക്തമാക്കി. കേസിൻ്റെ അടുത്ത സിറ്റിംഗ് നിർണ്ണായകമാണ്. മെയ് 5 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30-നാണ് അടുത്ത സിറ്റിംഗ്. കേസ് ഫയൽ പരിശോധന പൂർത്തിയായാൽ കോടതി വിധി പറഞ്ഞേക്കും.


'പതിനൊന്ന് തവണയാണ് സിറ്റിംഗ് നടത്തി കേസ് മാറ്റിവെച്ചത്. ഏതൊക്കെ തീയതികളിലാണ് സിറ്റിംഗ് നടന്നത് എന്നും സിറ്റിംഗിൽ കോടതിയിൽ നടന്നിട്ടുളള എല്ലാ വ്യവഹാരങ്ങളെക്കുറിച്ചുമുളള കൃത്യമായഡോക്യുമെന്റഡ് റിപ്പോർട്ട് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുണ്ടായിട്ടുളള വലിയ പ്രചാരണം സിറ്റിംഗ് നടക്കുന്നില്ല, കോടതിയിൽ ഡോക്യുമെൻ്റേഷനില്ല, അതിന്റെ രേഖകൾ കാണിക്കുന്നില്ല എന്നിങ്ങനെയാണ്. കഴിഞ്ഞ 1 മുതൽ 11 വരെ നടന്നിട്ടുളള സിറ്റിംഗുകളുമായി ബന്ധപ്പെട്ടുളള രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്. എന്തെങ്കിലും ഒരു ഡോക്യുമെന്റ് പുറത്തുപോയി അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അത് വരും നാളുകളിൽ റഹീമിൻ്റെ മോചനത്തെ ബാധിക്കരുത് എന്ന നല്ല ഉദ്ദേശത്തിലാണ് വിവരങ്ങൾ രഹസ്യമാക്കി വെച്ചത്', നിയമസഹായ സമിതി കൂട്ടിച്ചേർത്തു.


സഊദി പൗരൻ്റെ മകൻ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം സൗദി ജയിലിൽ കഴിയുന്നത്. 2006-ലാണ് റഹീം അറസ്റ്റിലായത്. കേസിൽ കൊല്ലപ്പെട്ട ബാലൻ്റെ ബന്ധുക്കൾ ദയാദനം വാങ്ങി ഒത്തുതീർപ്പിന് തയ്യാറായിരുന്നു.പണം കൈമാറുകയും ചെയ്. എന്നാൽ സൗദി ഭരണകൂടത്തിൻ്റെ അനുമതി വേണ്ടിവരും. കേസിൽ വധശിക്ഷ ഒഴിവായാലും തടവ് ശിക്ഷ റഹീം അനുഭവിക്കേണ്ടിവരും.അതിൽ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം റഹീം അനുഭവിച്ചതിനാൽ ഉടൻ മോചനമുണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ച്ച രാവിലെ സിറ്റിംഗ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളിൽ നിന്നുളള വിവരങ്ങൾ ലഭ്യമാകാനുമാണ് കേസ് മാറ്റിവെച്ചത്.

Post a Comment (0)
Previous Post Next Post