Thamarassery: ഉപജില്ലാ എച്ച് എം ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.വിനോദിനും 9 പ്രധാനാധ്യാപകർക്കും യാത്രയയപ്പ് നൽകി. സക്കീർ മണൽവയൽ, അബുലൈസ് തേഞ്ഞിപ്പലം കന്നൂട്ടിപ്പാറ, മനോജ് കോരങ്ങാട്, ദീപ മലപുറം, സാലിഹ് കാരാടി , വസന്ത വെഴുപ്പൂർ , ജോസ് പി എ കണ്ണോത്ത്, നിർമല നെല്ലിപ്പൊയിൽ, ഷൈനി ചെമ്പ്ര എന്നീ പ്രധാനാധ്യാപകരാണ് ഈ വർഷം വിരമിച്ചത്.
യോഗത്തിൽ ദിൽഷ കെടവൂർ അധ്യക്ഷയായി. കൊടുവള്ളി ബി.പി.സി മെഹറലി വി എം ഉദ്ഘാടനം ചെയ്തു. താമരശേരി ഉപജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ദീർഘകാലമായി മാതൃകാപരമായ നേതൃത്വം നൽകി വരുന്ന എ ഇ ഒ യുടെയും ഒമ്പത് ഹെഡ്മാസ്റ്റർമാരുടെയും കൂട്ട വിരമിക്കൽ ഉപജില്ലക്ക് കനത്ത നഷ്ടമാണ് വരുത്തി വെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാസർ നൂറാം തോട് സ്വാഗതവും റോസമ്മ കൈതപ്പൊയിൽ നന്ദിയും പറഞ്ഞു.
ഹെഡ്മാസ്റ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളായി നാസർ നൂറാം തോട് (കൺവീനർ), ജിബിൻ പോൾ കോടഞ്ചേരി, റോസമ്മ കൈത പൊയിൽ (ജോ. കൺവീനർമാർ), മുനീർ അമ്പായത്തോട് (ട്രഷറർ ) തെരഞ്ഞെടുക്കപ്പെട്ടു.