Thamarassery, ഷഹബാസ് വധം; അന്വേഷണം രക്ഷിതാക്കളിലേക്ക് നീളുമോ..?

 Thamarassery, ഷഹബാസ് വധം അന്വേഷണം രക്ഷിതാക്കളിലേക്ക് നീളുമോ, ഇവരെ പ്രതിചേർക്കുമോ എന്നുള്ള ചോദ്യങ്ങളും നേരത്തെ തന്നെ ഉയർന്നിരുന്നു.ഇതിനിടെയാണ് കുറ്റാരോപിതരുടെ രക്ഷിതാക്കളെ പ്രതിചേർക്കണം എന്നാവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.

ഷഹബാസിൻ്റെ കൊലപാതകത്തിൽ മുഖ്യ കുറ്റാരോപിതനായ കുട്ടിയുടെ വീട്ടിൽ നിന്നും പോലീസ് നഞ്ചക്ക് കണ്ടെടുത്തിരുന്നു, ഇത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള കുട്ടിയുടെ പിതാവിൻ്റെതാണ് എന്നാണ് ഷഹബാസിൻ്റെ കുടുംബം ആരോപിച്ചത്, എന്നാൽ കുറ്റാരോപിതനായ കുട്ടിയുടെ ഇളയ സഹോദരൻ കരാട്ടേ ക്ലാസിൽ പോകാറുണ്ടെന്നും അവിടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന നഞ്ചക്കാണ് എന്നുമായിരുന്നു കുറ്റാരോപിതൻ്റെ കുടുംബത്തിൻ്റെ വാദം.

ഇന്നാൽ ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ വിവരം താമരശ്ശേരിയിലെ കരാട്ടെ പരിശീലന കേന്ദ്രങ്ങളിലൊന്നും കരാട്ടെക്കൊപ്പം നഞ്ചക്ക് പരിശീലനം നൽകുന്നില്ല എന്നാണ്.പിന്നെ എവിടെന്ന് എന്നതിന് ഉത്തരം

ഷഹബാസിൻ്റെ കുടുംബം ആരോപിക്കുന്നതുപോലെ കുറ്റാരോപിതൻ്റെ പിതാവ് ഉപയോഗിക്കുന്ന നഞ്ചക്ക് തന്നെയാണ് ആക്രമത്തിന് ഉപയോഗിച്ചത് എന്നാണ്. കൂടാതെ ആക്രമസംഭവങ്ങൾക്ക് ശേഷം മുഖ്യ കുറ്റാരോപിതൻ്റെ വീട്ടിൽ നിന്നും കൂടുൽ ആയുധങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുകയും, തുടർന്ന് വീട് അടച്ച് ഇവർ മറ്റൊരു വീട്ടിലേക്ക് മാറിയതായ വിവരവും പുറത്ത് വന്നിട്ടുണ്ട്, ഇതും പിതാവ് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് എന്നാണ് ആരോപണം.

പോലീസ് സംഘം പരിശോധനക്ക് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു, മറ്റൊരു വീട്ടിൽ നിന്നും താക്കോൽ എത്തിച്ചായിരുന്നു വീട് തുറന്നത്.വീട്ടിലുള്ള വസ്തുക്കളെല്ലാം മാറ്റിയ ശേഷം പോലീസ് എത്തുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ വീട്ടുകാർ മനപൂർവ്വം മാറിയതാണ് എന്ന് അന്നു തന്നെ സംശയം ഉയർന്നിരുന്നു. 

മേൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടന്നാൽ തങ്ങൾ ഉന്നയിച്ച ആണോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ പോലീസിനു ലഭിക്കുമെന്നാണ് ഇക്ബാലിൻ്റെയും കുടുംബത്തിൻ്റെയും വിശ്വാസം, ഇതാനായി കോടതി ഇടപെടലുമുണ്ടാവുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു.



English Summary:

The family of Shahbas, who was murdered in Thamarassery, has filed a petition in the High Court demanding that the parents of the main accused also be included in the investigation. The petition was accepted by the court. The family alleges that the nunchaku found at the accused's house, believed to be used in the attack, belongs to the accused's father, who is allegedly linked to quotation gangs. Although the accused's family claims it was for the younger brother's karate training, investigations revealed no karate centers in Thamarassery provide nunchaku training.


There are further allegations that after the attack, more weapons were removed from the accused’s house, and the family deliberately vacated and locked the home to avoid police scrutiny. Shahbas’s family believes that a thorough investigation will prove their claims, and they expect the court to interve

Shahbas murder case: Family seeks court intervention to include main accused's parents in probe. Allegations link the weapon to quotation activities.

ne.

Post a Comment (0)
Previous Post Next Post