സംസ്ഥാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലായി മോക്ക് ഡ്രില്‍ (Mock Drill) നടക്കും. സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറി എ. ജയതിലക് ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി.
മോക്ക് ഡ്രില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുകയും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും വാര്‍ഡ്മാരെ നിയോഗിക്കണം
ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ജനങ്ങളെ അലര്‍ട്ട് ചെയ്യണം
സ്‌കൂളുകളില്‍ പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ ഒരുക്കണം
ലൈറ്റുകള്‍ ഓഫ് ചെയ്യണം, ജനാലകള്‍ കാർഡ് ബോർഡുകൾ ഉപയോഗിച്ച് മറയ്ക്കണം
ഗ്യാസ്, വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യണം
സൈറണ്‍ മുഴങ്ങുമ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം
ഇതൊക്കെയായി, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മോക്ക് ഡ്രില്‍ വിജയിപ്പിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
English Summary:
A state-wide Civil Defence mock drill will be conducted today at 4 PM across 14 districts in Kerala. District Collectors and officials have been instructed to ensure full preparedness. Citizens are urged to cooperate by switching off lights, staying indoors, and following local ward instructions. The drill is aimed at improving emergency response capabilities.