ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തതായി ഇന്ത്യ; 17 ഭീകരർ കൊല്ലപ്പെട്ടു

 ഇസ്ലാമാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിന് 15-ാംദിനമായ ഇന്ന് ഇന്ത്യ ശക്തമായ തിരിച്ചടിയുമായി. കരസേന, വ്യോമസേന, നാവികസേന സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിലൂടെ പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടതും, 80 പേർക്ക് പരുക്കേറ്റതും സൈന്യം വ്യക്തമാക്കി.


ലഷ്‌കറിന്റെ മുറിഡ്‌കെയിലെ കേന്ദ്രങ്ങളും, ജയ്‌ഷെ മൗലാന മസൂദ് അസറിന്റെ താവളവും, ഹിസ്ബുൾ മുജാഹിദ്ദീന്റെ മെഹ്മൂന കേന്ദ്രവും തകർത്തത് വലിയ നേട്ടമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.


രാത്രി 1:44ന് റഫാൽ വിമാനങ്ങൾ, ഡ്രോൺ, മിസൈൽ എന്നിവ ഉപയോഗിച്ചാണ് ആക്രമണം ആരംഭിച്ചത്. പാകിസ്താനിലെ ആറിടങ്ങൾ ആക്രമിക്കപ്പെട്ടതായി അവിടുത്തെ അധികൃതരും സ്ഥിരീകരിച്ചു. സായുധ സേന രാവിലെ 10 മണിക്ക് ഔദ്യോഗിക വിശദീകരണം നൽകും.


യുദ്ധാഭാസം ശക്തമായതിനെ തുടർന്ന് ഇന്ത്യയിലെ ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ധരംശാല വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ എയർലൈൻ കമ്പനികൾ സർവീസുകൾ റദ്ദാക്കി. ഖത്തർ എയർവേയ്‌സും പാകിസ്താനിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.

 

Indian Air Force jets during Operation Sindoor strike on terror camps in Pakistan – retaliation after Pahalgam terror attack.

English Summary:

India strikes back with Operation Sindoor, destroying nine terror camps in Pakistan in a joint military operation. Seventeen terrorists were killed and over 80 injured. Key targets included camps linked to Lashkar, Jaish, and Hizbul Mujahideen. The retaliatory attack began at 1:44 AM using Rafale jets, drones, and missiles. Major airports in North India were temporarily shut, and multiple flights were canceled or rerouted.

Post a Comment (0)
Previous Post Next Post