കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം: ബാറ്ററിയിലെ ഷോർട്ടേജാണ് കാരണം, 34 ബാറ്ററികൾ കത്തി നശിച്ചു

 കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക പടർന്നതിനു പിന്നിൽ ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് ആണെന്ന് കണ്ടെത്തി. റിപ്പോർട്ട് പ്രകാരം, അത്യാഹിത വിഭാഗത്തിലെ സിപ്പിയു യൂണിറ്റിൽ സൂക്ഷിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികളിൽ ഒന്നിൽ ചൂടുയർന്നതിനെ തുടർന്ന് ബൾജ് സംഭവിച്ചു. ഇതിന് പിന്നാലെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടർന്നുവെന്നാണ് വിശദീകരണം.


അടുത്തതായി തീ മറ്റുള്ള ബാറ്ററികളിലേക്കും പടർന്ന് അതിനൊപ്പം പൊട്ടിത്തെറിക്കുകയും ചെയ്തു. ആകെ 34 ബാറ്ററികളാണ് ഈ അപകടത്തിൽ കത്തി നശിച്ചത്. തീ പടർന്നത് ബാറ്ററി സൂക്ഷിച്ച റൂമിൽ മാത്രമായിരുന്നു; മറ്റ് ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചില്ല. ഇതാണ് കെട്ടിടത്തിൽ പുക നിറയാൻ കാരണമായത്.


നിലവിൽ പ്രാഥമിക പരിശോധനാ റിപ്പോർട്ട് സർക്കാർ കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാഗവും ചേർന്നാണ് വിശദ പരിശോധന നടത്തുന്നത്. ഇന്ന് ജീവനക്കാരുടെ മൊഴികൾ എടുത്ത് സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിക്കാനാണ് തീരുമാനം.

 

Smoke inside Kozhikode Medical College after battery room fire caused by lead-acid battery short circuit – 34 units destroyed

English Summary:

A fire incident at Kozhikode Medical College’s emergency unit was caused by an internal short circuit in lead-acid batteries. One battery overheated and exploded, triggering a chain reaction that destroyed 34 batteries. The fire was contained within the battery room. Authorities have submitted a preliminary report, and inspections are ongoing.

Post a Comment (0)
Previous Post Next Post