കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44.40 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കസ്റ്റംസ് പിടികൂടി. ദുബായിലേക്ക് യാത്രയാകാൻ വന്ന മൂവാറ്റുപുഴ സ്വദേശി സ്ത്രീയുടെ ചെക്ക്-ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിൽ 500നോട്ടുകൾ രൂപത്തിൽ ഉള്ള സഊദി റിയാലുകൾ കണ്ടെത്തുകയായിരുന്നു.
അലൂമിനിയം ഫോയിലിനുള്ളിൽ സൂക്ഷിച്ച നിലയിൽ കറൻസി കണ്ടെത്തിയതോടെയാണ് യാത്രക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് ഇപ്പോഴിടെ പുരോഗമിക്കുന്നത്
.