വടകര: കോഴക്കേസിൽ വടകര പാക്ക ജെ.ബി യു.പി. സ്കൂളിലെ പ്രധാനാധ്യാപകൻ പിടിയിലായി. പി.എഫ്. അക്കൗണ്ടിലെ തുക നൽകുന്നതിനായി അധ്യാപികയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ ഇ.വി. രവീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
അധ്യാപികക്ക് പി.എഫ്. അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നതാണ്. ഇത് കൈമാറുന്നതിനായി ഹെഡ്മാസ്റ്റർ രവീന്ദ്രൻ 1 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 10,000 രൂപ പണമായും 90,000 രൂപയുടെ ചെക്കായുമാണ് കൈമാറ്റം നടത്തിയത്. ഈ ഇടയിൽ വടകര ലിങ്ക് റോഡിൽ വച്ചാണ് വിജിലൻസ് സംഘം രവീന്ദ്രനെ കയ്യോടെ പിടികൂടിയത്.
സംഭവത്തിൽ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അധ്യാപിക നൽകിയ പരാതിയെ തുടർന്ന് തെളിവുകൾ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്. ഒരു മാസത്തിൽ വിരമിക്കാനിരിക്കെയാണ് രവീന്ദ്രൻ ഇതര മാർഗം സ്വീകരിച്ചത് എന്നത്
.