എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.5% വിജയശതമാനം, 61,449 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+

 സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 99.5 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിജയശതമാനത്തിൽ കണ്ണൂർ ജില്ലയാണ് മുന്നിൽ. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്.


മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ A+ നേടിയ കുട്ടികൾ – 4115 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് A+ നേടിയ കുട്ടികളുടെ എണ്ണം കുറവാണ്. 72 ക്യാമ്പുകളിലായി 9851 അധ്യാപകരാണ് മൂല്യനിർണ്ണയത്തിൽ പങ്കെടുത്തത്.


ഫലം വൈകിട്ട് 4 മണി മുതൽ വെബ്സൈറ്റുകളും ഡിജി ലോക്കറും വഴി ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ മെയ് 12 മുതൽ 17 വരെ നൽകാവുന്നതാണ്. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 5 വരെ നടക്കും.


സർക്കാർ സ്കൂളുകളിൽ 856, എയ്ഡഡ് സ്കൂളുകളിൽ 1034, അൺഎയ്ഡഡ് സ്കൂളുകളിൽ 441 ഉം സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസമന്ത്രി ആശംസകൾ നേർന്നു.


English Summary

SSLC result announcement with students celebrating in Kerala

SSLC exam results have been announced in Kerala with a 99.5% pass rate.

Over 61,000 students secured full A+ in all subjects, with Kannur leading in success rate.

Post a Comment (0)
Previous Post Next Post