പൊൻകുഴിയിൽ എക്സൈസ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത യുവാവിൽ നിന്ന് മെത്താഫെറ്റമിൻ പിടികൂടി

 സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് നടത്തിയ കർശന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത യുവാവിൽ നിന്ന് 16.399 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫെറ്റമിൻ പിടികൂടി. പ്രതിയായ കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അദ്വൈത്. പി.റ്റി (27)യെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് വകുപ്പിന്റെ കർശന പരിശോധന തുടരുകയാണ്.


English Summary 

Excise team conducting vehicle inspection at Ponkuzhi border area

A man traveling from Bengaluru to Sultan Bathery was caught with 16.399g of methamphetamine during a border check by the Excise team. He was arrested and remanded by the court.

Post a Comment (0)
Previous Post Next Post