താമരശ്ശേരി:
അമ്പായത്തോട് സ്വദേശിയായ നൗഷാദ്
എന്ന വ്യക്തിയെ ഭാര്യയെയും മകളെയും മർദ്ദിച്ച കേസിൽ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
മദ്യലഹരിയിലായിരുന്ന നൗഷാദ് വീട്ടിൽ ഭാര്യ നസ്ജയെയും മകളെയും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾക്ക് വിധേയരാക്കിയതായാണ് പരാതി.
സംഭവത്തിന് ശേഷം രാത്രി വീട്ടിൽ നിന്നും മകൾക്കൊപ്പം പുറത്തേയ്ക്കിറങ്ങിയ നസ്ജയെ നാട്ടുകാർ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി പ്രവേശിപ്പിച്ചു.
ഭാര്യയുടെ പരാതിയെ തുടർന്ന് നൗഷാദിന്റെ നേരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.