കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ: പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങി

 തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സെമിഫൈനൽ എന്ന നിലയിൽ രാഷ്ട്രീയ പാർട്ടികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന ഈ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിരിക്കും നടക്കുന്നത്.


നവംബർ അവസാനവും ഡിസംബർ ആദ്യവുമാണ് വോട്ടെടുപ്പിന് സാധ്യതയുള്ള തീയതികൾ. വാർഡ് വിഭജനപ്രക്രിയയുടെ അന്തിമനിർണ്ണയത്തിന് ശേഷം തിയ്യതികൾ പ്രഖ്യാപിക്കും. ഡിസംബർ മൂന്നാം ആഴ്ച പുതിയ ഭരണസമിതികൾ അധികാരത്തിൽ എത്തും.


ഈ വർഷം 1510 പുതിയ വാർഡുകൾ ഉണ്ടാവും. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചുപറ്റാനാണ് പാർട്ടികൾക്ക് ലക്ഷ്യം. ഭരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതോടെ എൽഡിഎഫ് നിലവിലെ മേൽക്കോയ്മ നിലനിര്‍ത്താൻ തയാറെടുക്കുകയാണ്.

 English Summary:

Kerala is heading for local body elections in November–December, considered a semi-final before the state assembly polls. The elections will be held in two phases, covering 1199 local bodies (excluding Mattannur Municipality), with 1510 new wards added. Political parties are gearing up, aiming to strengthen their ground ahead of the legislative assembly elections.

Kerala local body elections 2025: Political parties prepare for November–December polls with 1510 new wards added

Post a Comment (0)
Previous Post Next Post