ഇ. എൻ. അബ്ദുള്ള മൗലവി അന്തരിച്ചു; പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസപ്രവർത്തകനും ആയിരുന്നു

 ചേന്ദമംഗലൂർ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇ. എൻ. അബ്ദുള്ള മൗലവി (78) അന്തരിച്ചു. ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിലും കണ്ണൂർ മസ്ജിദുന്നൂരിലും ദീർഘകാലം ഖത്തീബായി സേവനമനുഷ്ഠിച്ച അദ്ദേഹം, ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അൽജാമിഅ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നുവും കൂടിയാണ്.


മനേജ്മെന്റും സംഘടനാ പ്രവര്‍ത്തനങ്ങളും ഉത്സാഹത്തോടെ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം, ഇസ്ലാഹിയ അസ്സോസിയേഷൻ മാനേജ്മെന്റ് കമ്മറ്റിയിലും ജമാഅത്തെ ഇസ്ലാമിയുടെ വിവിധ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. KIG അഖില സൗദി പ്രസിഡന്റായും പ്രവർത്തിച്ചു.


മയ്യിത്ത് നമസ്കാരം ഞായർ (04-05-2025) രാവിലെ 8.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.


Portrait of E. N. Abdullah Maulavi, renowned Islamic scholar and former Shura member of Jamaat-e-Islami Kerala

 English Summary:

Renowned Islamic scholar and former Jamaat-e-Islami Kerala Shura member E. N. Abdullah Maulavi passed away at 78. He served as Khatib in major mosques and taught in reputed Islamic colleges. His funeral will be held on May 4th at 8:30 AM in Othayamangalath Juma Masjid, Chendamangallur.

Post a Comment (0)
Previous Post Next Post