അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങൾ

 ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഉടനടി ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിലും പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളിലും പാക് സേന മോര്‍ട്ടാര്‍ ഷെല്ലിങ് നടത്തി. വ്യോമസേനയുടെ നേതൃത്വത്തില്‍ ഉദംപുരില്‍ പാക് ഡ്രോണ്‍ ആക്രമണ ശ്രമം തടഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


ശ്രീനഗറിലും ലാൽചൗക്കിലുമുള്ള ആകാശത്ത് സ്‌ഫോടന ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരായി. സംസ്ഥാന ഭരണകൂടം അടിയന്തരപ്രഖ്യാപനവുമായി രംഗത്തെത്തി. ഹോഷിയാർപൂർ, പത്താൻകോട്ട്, ബാർമർ എന്നിവിടങ്ങളിലേയ്ക്കും ബ്ലാക്ക് ഔട്ട് നിര്‍ദ്ദേശം നല്‍കി. മുന്‍കരുതല്‍ നടപടികള്‍ കർശനമായി തുടരുകയാണ്.


പാകിസ്താനുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ ആക്രമണം ഉണ്ടായത്. പൊതുജന സുരക്ഷക്ക് മുന്‍ഗണന നല്‍കി എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി.


English Summary 

Indian Air Force intercepts suspected Pakistani drone over Udhampur

Pakistan violated the ceasefire shortly after its implementation by targeting border areas in Jammu & Kashmir and Punjab. Drone activity and mortar shelling led to emergency blackouts and panic in several regions.

Post a Comment (0)
Previous Post Next Post