കോഴിക്കോട് മേപ്പയ്യൂരില്‍ പതിനെട്ടുകാരന്‍ ആദിലിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശിയായ ആദില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തിന് മുന്നില്‍ നില്‍ക്കവെയാണ് കളമശ്ശേരി പൊലീസിന്റെ മഫ്തി സംഘം കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ വലതു ചെവിയിലെ കേള്‍വി ശക്തി തകരാറിലാവുകയായിരുന്നു.
തുടര്‍ന്ന് ആളു മാറിയതാണെന്ന് മനസ്സിലാക്കിയ പൊലീസ് ക്ഷമ ചോദിച്ച് വിട്ടയച്ചു. കലഹവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷിക്കുമ്പോഴാണ് ഈ തെറ്റായ അറസ്റ്റ് ഉണ്ടായത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആദില്‍ ഡിജിപിയ്ക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
English Summary:
18-year-old Adil from Kozhikode’s Cheruvannur was mistakenly detained and assaulted by plainclothes police in Meppayur, causing hearing damage in his right ear. The police released him after realizing it was a case of mistaken identity. Adil has filed complaints with the DGP and Human Rights Commission.