തിരുവമ്പാടി: തിരുവമ്പാടി - ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപം അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചതിൽ രണ്ട് പേർക്ക് പരിക്ക്.
പെരുക്കം കിട്ടിയത് ഓമശ്ശേരി തറോൽ സ്വദേശികളായ ഇസ്മായിൽ (50), റസാക്ക് (50) എന്നിവർക്കാണ്. ഇവരെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം വൈകുന്നേരം 3 മണിയോടെയായിരുന്നു. സംഭവസ്ഥലത്ത് പൊലിസ് എത്തിയാണ് അന്വേഷണം ആരംഭിച്ചത്. വാഹനങ്ങൾ പിന്നീട് മാറ്റിയതോടെ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു
.