ഓമശ്ശേരി:
പത്ത് ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ആശുപത്രി (കൂടത്തായ്) ഔദ്യോഗികമായി ഉദ്ഘാടനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ‘ഹർഷം’ പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു
. പദ്ധതി പ്രകാരം എല്ലാ മാസവും രണ്ടാം, നാലാം തിങ്കളാഴ്‌ചകളിൽ രാവിലെ 9 മുതൽ 2 വരെ വിദഗ്ദ ആയുർവേദ ചികിത്സ ലഭ്യമാകും.
ചടങ്ങിൽ വിവിധ പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങൾ, മെഡിക്കൽ ഓഫീസർമാർ, സാമൂഹികപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മൂന്ന് വർഷത്തെ സേവനത്തിനു ശേഷം തൃശൂരിലേക്ക് സ്ഥലം മാറിയ ഡോ. വി.പി. ഗീതക്ക് ഹൃദയംഗമമായ യാത്രയയപ്പും നൽകി.
പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി ടീച്ചർ, ഒ.പി. സുഹറ, സി.എ. ആയിഷ ടീച്ചർ, ഡി. ഉഷാദേവി ടീച്ചർ, പ്രതിനിധികളായ പി.പി. കുഞ്ഞമ്മദ്, കെ.വി. ഷാജി, കെ.കെ. മുജീബ് എന്നിവർ സംസാരിച്ചു.