താമരശ്ശേരിയിൽ വാഹന പരിശോധനക്കിടെ 20 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് പിടിയിൽ

 താമരശ്ശേരി: താമരശ്ശേരി എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 20.311 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് പിടിയിലായി. പാറച്ചാലിൽ സ്വദേശിയായ മുഹമ്മദ് ഷാഫി (36)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ കുടുക്കപ്പെട്ടത്.

ബാംഗ്ലൂരിൽ നിന്നു മയക്കുമരുന്ന് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പൊതുജന വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസ് വിജയകരമായി അവസാനിപ്പിച്ചത്.


എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ. ഗിരീഷ്, സിഐഒപി അജിത്, ഷഫീഖ് അലി, മനോജ് പി.ജെ, ഡബ്ല്യുസിഒ ലതമോൾ, ഡ്രൈവർ പ്രജീഷ് ഒ.ടി എന്നിവരും ഉണ്ടായിരുന്നു.


English Summary 

Excise officers inspecting a scooter at Thamarassery checkpoint

A man was arrested in Thamarassery with 20.311 grams of methamphetamine during a vehicle inspection.

The accused, a native of Parachaal, was reportedly distributing drugs across the district from Bengaluru.

Post a Comment (0)
Previous Post Next Post