താജ് മഹലിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മരം മുറിക്കാൻ സുപ്രീംകോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി

 ന്യൂഡൽഹി: താജ് മഹലിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മരം മുറിക്കാൻ സുപ്രീംകോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അഭയ് എസ്. ഓകും ജസ്റ്റിസ് ഉജ്ജൽ ഭൂയാനും ഉൾപ്പെട്ട ബെഞ്ച് 2015-ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം നൽകിയത്.

50-ൽ കുറവ് മരങ്ങൾ മുറിക്കാനാണ് അനുവാദം ആവശ്യമായത്. സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അനുമതി നൽകുന്നത്.

ഉത്തർപ്രദേശിലെ ആഗ്ര, ഫിറോസാബാദ്, മഥുര, ഹാത്തറസ് ജില്ലകളും രാജസ്ഥാൻഭാഗമായ ഭാരത്പൂർ ജില്ലയും ഉൾപ്പെടുന്ന 10,400 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള താജ് ട്രപീസിയം സോൺ സംബന്ധിച്ച ആപ്പീൽ പരിഗണിച്ചാണ് കോടതി നിർദേശം നൽകിയത്.

താജ് ട്രപീസിയം സോണിൽ അഞ്ചു കിലോമീറ്ററിന് പുറത്താണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുമതി മതിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Supreme Court mandates prior approval for tree cutting near Taj Mahal to protect the environment around the heritage site

English Summary:

The Supreme Court of India has mandated prior approval for tree cutting within a 5 km radius of the Taj Mahal. This rule, based on a 2015 order, requires clearance even for cutting fewer than 50 trees. The decision applies to districts around the Taj Trapezium Zone, which covers 10,400 sq km across Uttar Pradesh and Rajasthan.

Post a Comment (0)
Previous Post Next Post