ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: നിർണായക ഇടപെടലുമായി സൗദി അറേബ്യ; അദേൽ അൽ ജുബൈറിന്റെ അപ്രതീക്ഷിത സന്ദർശനം

 ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ നിർണായക ഇടപെടലിന് തയ്യാറാകുന്നു. സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ ആദ്യമായി ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് അദേൽ അൽ ജുബൈർ അപ്രതീക്ഷിതമായി ഇസ്ലാമാബാദിലെത്തി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും കരസേന മേധാവിയെയും കൂടിക്കണ്ട്.

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾ ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളാക്കിയതോടെ, സൗദിയുടെ ഇടപെടലിന് അതീവ പ്രാധാന്യമുണ്ട്. അക്രമം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ.

സൗദി മന്ത്രിയുടെ സന്ദർശനം മുൻകൂട്ടി അറിയിക്കാതെയാണ് നടന്നത്. അതിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് സന്ദർശനം പുറത്ത് വന്നത്.

Adel Al Jubeir meets S Jaishankar in Delhi

English Summary 

Saudi Arabia steps in for diplomatic mediation amid escalating India-Pakistan tensions. Minister Adel Al-Jubeir made surprise visits to both New Delhi and Islamabad.



Post a Comment (0)
Previous Post Next Post