തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് പ്രവചിക്കുന്നു.
മെയ് 7-ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും, മെയ് 8-ന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
അതേസമയം, സംസ്ഥാനത്തെ ചില ജില്ലകളിൽ ചൂട് കൂടിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ചൂട് 39 ഡിഗ്രിയിലേക്കും, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രിയിലേക്കും ഉയരാനാണ് സാധ്യത. മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.
English Summary:
The Indian Meteorological Department has warned of isolated thunderstorms with light to moderate rain and winds up to 40 km/h in parts of Kerala. Yellow alerts have been issued for several districts on May 7 and 8. Meanwhile, temperatures are expected to rise up to 39°C in Kozhikode and Palakkad, with slightly lower temperatures in other districts.