സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

 കൊച്ചി: ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 250 രൂപയുടെ വർധനയാണ് ഉണ്ടായത്. 9025 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന് 2000 രൂപ ഉയർന്നു. 72,200 രൂപയായാണ് പവന്റെ വില കൂടിയത്.


ലോകവിപണിയിലും തിങ്കളാഴ്ച സ്വർണവില ഉയർന്നു. രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഡോളർ ദുർബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് ഗുണകരമായത്. സ്​പോട്ട് ഗോൾഡിന്റെ വില 2.3 ശതമാനം ഉയർന്ന് 3,315.09 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 2.4 ശതമാനം ഉയർന്ന് 3,322.3 ഡോളറായി.


ഡോളർ ഇൻഡക്സ് 0.1 ശതമാനം ഇടിഞ്ഞു. നേരത്തെ വിദേശത്ത് നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തെ വ്യാപാര യുദ്ധത്തിനുള്ള സൂചനയായാണ് വിലയിരുത്തിയിരുന്നത്. ഇതോടെ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിക്കുകയായിരുന്നു.


ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നേരിയ നേട്ടമുണ്ടായി. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്നും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഡോളറിനെതിരെ രൂപക്ക് നേരിയ നഷ്ടമുണ്ടാ


യി.

Post a Comment (0)
Previous Post Next Post