പുതുപ്പാടി: ബലിപെരുന്നാളിന്റെ നന്മയും സ്‌നേഹത്തിന്റെ സന്ദേശവും പങ്കുവെച്ച് മണൽവയൽ SKSSF സഹചാരി സെൻ്റർ യൂണിറ്റ്, കിടപ്പുരോഗികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹിക സേവന രംഗത്ത് സമർപ്പിതമായി പ്രവർത്തിക്കുന്ന സഹചാരി സെൻ്ററിന്റെ ഈ പ്രവർത്തനം നിരവധി പേർക്ക് ആശ്വാസമായി.
പരിപാടിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡൻ്റ് അബ്ദുറഹിമാൻ മാസ്റ്റർ, ഖത്വീബ് അലവിക്കുട്ടി ഫൈസി എന്നിവർ യൂണിറ്റ് പ്രസിഡൻ്റ് മുജീബിന് കൈമാറി നിർവഹിച്ചു.
പ്രമുഖർക്ക് പുറമെ SYS പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ്, മഹല്ല് സെക്രട്ടറി ബഷീർ, സുഹൈൽ, റഷീദ്, സാദിഖ്, മുഹമ്മദ് മുസ്ല്യാർ, അലി, ഷമീർ, താമീം തുടങ്ങിയവരും പങ്കെടുത്തു
.
Post a Comment