സുൽത്താൻ ബത്തേരി: കാട്ടുപന്നിയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

 സുൽത്താൻ ബത്തേരി:

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38), സമീപവാസിയായ ഓലിക്കൽ ധനൂപ് (32) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ സുരേഷിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ ഉടൻ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8:45 ഓടെയാണ് സംഭവം നടന്നത്. ഓടപ്പള്ളത്തിൽ നിന്ന് പഴേരിയിലെ റോഡിലേക്ക് നടന്നു പോകുന്ന സമയത്താണ് കാട്ടുപന്നി ഇവരെ ആക്രമിച്ചത്.


Post a Comment

Previous Post Next Post